തലശ്ശേരിയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

10:00 AM Jul 10, 2025 | Neha Nair

തലശേരി : തലശേരിയിൽ മെത്താഫിറ്റമിനും  ഉണക്ക കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റു ചെയ്തു.
പന്ന്യന്നൂർ സ്വദേശി പി കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്.  ഇരിട്ടി തില്ലങ്കേരിയിലെ കെ പി മുഹമ്മദ് അസ്ലം, മലപ്പുറം കൊണ്ടോട്ടി ചെറുകാവിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു. 

തലശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിൽ തലശ്ശേരി ടൗന്നിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. മഹിജാസിൽ നിന്ന് 230 മില്ലി ഗ്രാം മെത്ത ഫിറ്റമിനാണ് കണ്ടെടുത്തത്. 10 ഗ്രാം കഞ്ചാവാണ് അസ്ലമിൽ നിന്ന് പിടി കൂടിയത്. അഞ്ച് ഗ്രാം ഉണക്ക കഞ്ചാവാണ് ഇസ്ഹാഖിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജ്  അറിയിച്ചു.