+

തളിപറമ്പ പഴയങ്ങാടി അണ്ടർ ബ്രിഡ്ജ് റോഡിലെ കുഴി അടച്ച് എസ് ടി യു പ്രവർത്തകർ

ദേശീയ പണിമുടക്ക് ദിവസം പഴയങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജ് റോഡിൽ രൂപപ്പെട്ട കുഴി അടച്ച് പഴയങ്ങാടി മേഖല എസ് ടി യു പ്രവർത്തകർ മാതൃകയായി.

പഴയങ്ങാടി : ദേശീയ പണിമുടക്ക് ദിവസം പഴയങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജ് റോഡിൽ രൂപപ്പെട്ട കുഴി അടച്ച് പഴയങ്ങാടി മേഖല എസ് ടി യു പ്രവർത്തകർ മാതൃകയായി.

റോഡിലെ വെള്ളകെട്ട് കാരണം വാഹനയാത്രപോലും ദുരിതത്തിലാവുകയും ഇരുചക്രവാഹനയാത്ര ക്കാർഉൾപ്പെടെ അപകടത്തിൽ പ്പെടുന്നതും പതിവാണ്. ഇതിനിടയിലാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. 

നിറയെ വെള്ളം കയറിയതോടെ കുഴികൾ കാണാതെ അപകടം വർദ്ധിച്ചതോടെ ഒഴിവ് ദിവസത്തിൽ കുഴികൾ അടയ്ക്കാൻഎസ്ടിയു പഴയങ്ങാടി മേഖലാ കമ്മിറ്റിയുടെ പ്രവർത്തകർ മുൻകൈ എടുത്തത്.

Trending :
facebook twitter