+

ഖദീജ വധം :സഹോദരങ്ങളായ പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ൽ ഷ​ഹ​ത മ​ൻ​സി​ലി​ൽ ഖ​ദീ​ജ​യെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി(​ഒ​ന്ന്) ജ​ഡ്ജി ഫി​ലി​പ് തോ​മ​സ് വിധി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും

ത​ല​ശേരി: ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ൽ ഷ​ഹ​ത മ​ൻ​സി​ലി​ൽ ഖ​ദീ​ജ​യെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി(​ഒ​ന്ന്) ജ​ഡ്ജി ഫി​ലി​പ് തോ​മ​സ് വിധി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. പ്രതികൾ ശിക്ഷക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.ആ​ദ്യ വി​വാ​ഹം ഒ​ഴി​വാ​ക്കി വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധം കാ​ര​ണം സ​ഹോ​ദ​ര​ന്മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ര​ണ്ടാം ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു വെന്നാ​ണ് കേ​സ്. 

ഖദീ​ജ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ലെ കോ​ട​മ്പു​ഴ ഷാ​ഹു​ൽ ഹ​മീ​ദി​നെ(43) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ഷാ​ഹു​ൽ ഹ​മീ​ദു​മാ​യി സ്നേ​ഹ​ത്തി​ലാ​യ യു​വ​തി​യോ​ട് ബ​ന്ധം ഒ​ഴി​വാ​ക്കാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും പി​ന്മാ​റി​യി​ല്ല. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​ക്ക് കാ​ര​ണം. 2012 ഡി​സം​ബ​ർ 12ന് ​ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ര​ണ്ടാം വി​വാ​ഹം ന​ട​ത്താ​മെ​ന്ന വ്യാ​ജേ​ന ഖ​ദീ​ജ​യെ​യും ഷാ​ഹു​ൽ​ഹ​മീ​ദി​നെ​യും നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ദീ​ജ​യെ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു

Trending :
facebook twitter