+

ഉത്തര മേഖല വള്ളുവൻ കടവ് വള്ളംകളി മത്സരം : കണ്ണൂർ പുതിയതെരുവിൽ സംഘാടക സമിതി ഓഫീസ് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഉത്തരകേരള വള്ളുവൻ കടവ് വള്ളംകളി ജലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ്  പുതിയതെരുവിൽ കെ.വി. സുമേഷ്  എം എൽ എ ഉദ്ഘാടനം ചെയ്തു. 

പുതിയതെരു : ഉത്തരകേരള വള്ളുവൻ കടവ് വള്ളംകളി ജലോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ്  പുതിയതെരുവിൽ കെ.വി. സുമേഷ്  എം എൽ എ ഉദ്ഘാടനം ചെയ്തു.  രാജൻ അഴീക്കോട്  അദ്ധ്യക്ഷത വഹിച്ചു. ഡോ:മുരളി മോഹനൻ കെ വി സ്വാഗതം പറഞ്ഞു. നാറാത്ത് പഞ്ചായത്ത് പ്രസിഡൻസ് കെ. രമേശൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രുതി, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ, ക്ഷേത്രം ട്രസ്റ്റി മെമ്പർ എ.അച്ചുതൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കൽ സെക്രട്ടറി പോത്താൻ സുനിൽ എന്നിവർ സംസാരിച്ചു. 
എം.അനീഷ് കുമാർ നന്ദി പറഞ്ഞു.

സംഘാടക സമിതി അംഗങ്ങളായ ടി ഗംഗാധരൻ, പി ശശിധരൻ, ചോറൻ ഗോപാലൻ, എം.കെ. രമേശൻ, എം ഒ രാമകൃഷ്ണൻ, ശിവദാസൻ കാക്കത്തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.

2025 ഒക്ടോബർ 26 ന് വള്ളുവൻ കടവിൽ വച്ച് പതിനഞ്ചോളം വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പുരുഷ വനിതാ ടീമുകൾ മത്സര രംഗത്ത് ഉണ്ടാകുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വള്ളംകളിയുടെ  സമാപന സമ്മേളനത്തിൽ മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, കലാകായിക , സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

facebook twitter