പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ നഗ്നദൃശ്യം കാണിച്ചു ; പോക്സോ കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് കോടതി

10:00 AM Jul 12, 2025 | Neha Nair

തളിപ്പറമ്പ് : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ നഗ്നദൃശ്യം കാണിച്ചതിന് പോക്സോ കേസിലെ പ്രതിയായ യുവാവിന് ഒരു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂർ കൊറ്റി വാടികടപ്പുറം സ്വദേശി മിന്നാടത്ത് വീട്ടിൽ  എം.ഉജിത്തിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2023 ആഗസ്ത് 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന 15 വയസു കാരന് നേരെയാണ് ഉജിത്ത് ലൈംഗികാതിക്രമം നടത്തിയത്.അന്നത്തെ പയ്യന്നൂർ എസ്.എച്ച്.ഒ മെൽബിൻ ജോസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എസ്.ഐ കെ.പി.അനിൽബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.