പഴയങ്ങാടി : ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ, ജില്ലാ ഐ ടി ഡി പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. മാടായി കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ അധ്യക്ഷനായി. 'ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ പുതിയങ്ങാടി ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. കെ ആര്യാദേവി ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, ലിംഗസമത്വം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ എന്നിവ ഉറപ്പാക്കുക, മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക, ദാരിദ്ര്യ നിർമാർജനവും സുസ്ഥിര വികസനവും ജനസംഖ്യാ നിയന്ത്രണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ജനസംഖ്യ ദിനാചാരണത്തിന്റെ ലക്ഷ്യങ്ങൾ. 'ഗർഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ' എന്നതാണ് ഈ വർഷത്തെ ജനസംഖ്യാദിന പ്രമേയം. 'അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ; മനസും ശരീരവും തയാറാകുമ്പോൾ മാത്രം' എന്നതാണ് മുദ്രാവാക്യം.
പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനി, മുട്ടം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. കെ കവിത, കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാടായി പ്രിൻസിപ്പൽ പ്രൊഫ. എം.വി ജോണി, ഡോ. കെ രാജശ്രീ, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ടി സുധീഷ്, ജില്ലാ ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.ജി ഗോപിനാഥൻ, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്റ് ബിൻസി രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ബി ചിത്ര, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ പി.വി യശോദ, പബ്ലിക് ഹെൽത്ത് നഴ്സ് വി.വി സുധ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി ഷെരീഫ്, വി ലതീഷ്, കെ.എൻ.പി ബാലകൃഷ്ണൻ, പി.എ സോനിയ, പി.ആർ.ഒ വി.വി മനീഷ്, ജെ പി എച്ച് എൻമാരായ വി അജിമോൾ, ജോ.എം.ദാസ്, ആശ അബ്രഹാം, എംഎൽഎസ്പി മാരായ എം നിമ്മി, ഇ സൂര്യ, കെ നിത്യ, ആർബിഎസ്‌കെ നഴ്സ് കെ സുജാത എന്നിവർ പങ്കെടുത്തു.