+

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ ; രാജരാജേശ്വര ക്ഷേത്രത്തിൽ വൈകുന്നേരം ദർശനത്തിനെത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ ഇന്ന് ജൂലയ് 12 നു വൈകുന്നേരം 4:45 ന് തളിപ്പറമ്പിലെത്തിച്ചേരുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അറിയിക്കുന്നു.

കണ്ണൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ ഇന്ന് ജൂലയ് 12 നു വൈകുന്നേരം 4:45 ന് തളിപ്പറമ്പിലെത്തിച്ചേരുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അറിയിക്കുന്നു. തിരുവനന്തപുരത്ത്‌ ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂർ വിമാനത്താവളത്തിലെത്തിച്ചേരുന്ന അദ്ദേഹം ചാലോട്, മയിൽ, നണിച്ചേരി, മുയ്യം വഴി  4.45 ന് തളിപ്പറമ്പിൽ എത്തിച്ചേരും. ബസ് സ്റ്റാൻഡിനടുത്ത്  ദേശീയപാതയിൽ ആയിരക്കണക്കിന് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ   അമിത് ഷായെ  സ്വീകരിക്കും. തുടർന്ന്  5 മണിക്ക് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിച്ചേരും.

സ്വീകരണത്തിൽ പങ്കെടുക്കുന്നവർ 4.15 മണിക്ക് മുമ്പായി തളിപ്പറമ്പിൽ എത്തിച്ചേരേണ്ടതാണ്.  പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ, പെരിങ്ങോം, ആലക്കോട്,  ഇരിക്കൂർ, മാടായി മണ്ഡലങ്ങളിലെ പ്രവർത്തകരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പ്രവർത്തകരെ ബസ് സ്റ്റാൻഡിനു മുമ്പിലിറക്കി  ചിറവക്കിനടുത്ത് കാക്കത്തോട് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്.

എടക്കാട്,കണ്ണൂർ,അഴീക്കോട്,ചിറക്കൽ, മയ്യിൽ, കല്യാശ്ശേരി,  തളിപ്പറമ്പ്  മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന് മുമ്പിലുള്ള പൂക്കോത്ത് കൊട്ടാരം റോഡിൽ പ്രവർത്തകരെ ഇറക്കി വാഹനങ്ങൾ ഉണ്ടപ്പറമ്പിൽ പാർക്ക് ചെയ്യേണ്ടതാണ്-കെ കെ വിനോദ് കുമാർ അറിയിച്ചു.

facebook twitter