കണ്ണൂർ മാച്ചേരിയിൽ വീടിൻ്റെ അടുക്കളഭാഗം തകർന്നു വീണു ; അമ്മയും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായി

10:42 AM Jul 12, 2025 | Neha Nair

ചക്കരക്കൽ : കനത്ത മഴയിൽ വീട് തകർന്നു . മാച്ചേരിയിലെ ശാന്ത നിവാസിൽ ശാന്തയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ശാന്തയും മകളുമാണ് ഇവിടെ താമസം. 

കുളിമുറിയിൽ നിന്നും ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് വീടിൻ്റെ ഒരു ഭാഗം തകർന്നു വീണത്.വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.തലനാരിഴ വ്യത്യാസത്തിലാണ് ആളപായമില്ലാതെ രക്ഷപെട്ടത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.