കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാർക്ക് നേരെ തടവുകാരൻ്റെ പരാക്രമം

12:31 PM Jul 12, 2025 | Neha Nair

കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാർക്ക് നേരെ തടവുകാരൻ്റെ പരാക്രമം. ഓടുകൾ വലിച്ചെറിഞ്ഞ് ജയിൽ ജീവനക്കാരെ അസഭ്യം പറഞ്ഞും അക്രമിച്ചുവെന്നാണ് പരാതി. 

കഴിഞ്ഞ ദിവസം ഇയാൾ ജയിലിൻ്റെ മേൽക്കൂരയിൽ കയറുന്നത് തടയാൻ ശ്രമിച്ചതോടെയാണ് പ്രകോപിതനായി അക്രമം നടത്തിയത്. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ തടവുകാരനായ കോട്ടയം സ്വദേശി ഷാജി ക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.