കൂത്തുപറമ്പ് :കായലോട് പറമ്പായി കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.പറമ്പായി സ്വദേശി ഇളയിടത്ത് ബിജു(44) വാണ് മരിച്ചത്.
ഞായറാഴ്ച്ചരാവിലെ ഏഴ് മണിയോടെ പറമ്പായിയിലെ വീട്ടിന് സമീപത്തെ വേങ്ങാട് പഞ്ചായത്ത് അധീനതയിലുള്ള കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു.
കൂടെ കുളിക്കുകയായിരുന്ന ബന്ധുവിവരമറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്കരിക്കും.