+

എട ചൊവ്വയിൽ കളരിപ്പയറ്റ് സെമിനാർ നടത്തി

കുഞ്ഞിപ്പള്ളി എം.ജി.എസ്. കളരി സംഘത്തിന്റെയും എടചൊവ്വ സി.കെ.എസ്. കളരി സംഘത്തിന്റെയും  ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് സെമിനാർ നടത്തി

എടചൊവ്വ: കുഞ്ഞിപ്പള്ളി എം.ജി.എസ്. കളരി സംഘത്തിന്റെയും എടചൊവ്വ സി.കെ.എസ്. കളരി സംഘത്തിന്റെയും  ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് സെമിനാർ നടത്തി.ഇന്ത്യൻ നേവി റിട്ട. അഡ്മിറൽ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ജി.എസ്. കളരി സംഘം പ്രസിഡണ്ട് സത്യൻ എടക്കാട് അദ്ധ്യക്ഷത വഹിച്ചു.  

"കളരിമുറകളും ചികിത്സയും കർക്കടകത്തിൽ "എന്ന വിഷയത്തിൽ പി.ദിനേശൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. ആർക്കിടെക്റ്റ്  ടി.വി. മധുകുമാർ, ഡോ.പി. ഹണിമ, പി.വി. സുരേശൻ, ഹരിദാസൻ മംഗലശ്ശേരി, പി.ഹിറോഷ് കുമാർ, പി.എം. രഘുനാഥ്, സത്യൻ. കെ, മിനി മാത്യുസ് എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ് പ്രദർശനവും നടത്തി.

facebook twitter