+

കണ്ണൂരിൽ കോൺഗ്രസ് സമരസംഗമ വേദിയിൽ സുധാകര വിഭാഗത്തിൻ്റെ പ്രതിഷേധം

കണ്ണൂരിൽ കോൺഗ്രസ് സമര സംഗമ പരിപാടിയിൽ സുധാകര വിഭാഗത്തിൻ്റെ പ്രതിഷേധം പരിപാടിക്ക് തൊട്ട് മുൻപ് സുധാകരൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചു.


കണ്ണൂർ : കണ്ണൂരിൽ കോൺഗ്രസ് സമര സംഗമ പരിപാടിയിൽ സുധാകര വിഭാഗത്തിൻ്റെ പ്രതിഷേധം പരിപാടിക്ക് തൊട്ട് മുൻപ് സുധാകരൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചു.സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി പോസ്റ്ററിൽ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു .

കെ പി. സി. സി ആഹ്വാനപ്രകാരം കണ്ണൂർ ഡി.സി.സി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികൾ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമായാണ് കെ. സുധാകരൻ പങ്കെടുക്കാതെ കണ്ണൂരിൽ ഒരു കോൺഗ്രസ് പൊതുപരിപാടി നടക്കുന്നത്. എർണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്.

Trending :
facebook twitter