കണ്ണൂർ : വലിയരീക്കാമല ജി യു പി എസിൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതിനായി എത്തിയ ജോൺ ബ്രിട്ടാസ് എം പി. നുറുങ്ങ് വിദ്യകളുമായി കുട്ടികളെ കൈയ്യിലെടുത്ത് ജന്മനാട്ടിലെ പരിപാടി രസകരമാക്കി. ഉദ്ഘാടന പ്രസംഗം തുടങ്ങി അൽപ്പം കഴിഞ്ഞപ്പോഴേക്കും മുന്നിലിരുന്ന കുട്ടികൾ ബഹളം വെച്ചു തുടങ്ങി. മുന്നിലിരിക്കുന്ന കുട്ടികളോട് കുശലം ചോദിച്ചായി പിന്നീട് എം പിയുടെ പ്രസംഗം.
നല്ലപാട്ടുപാടണ കുട്ടികളാരൊക്കയാ ? എല്ലാരും കൈ പൊക്കി, സ്പോർട്ട്സിൽ ഏറ്റവും മിടുക്കരാര? എം പി ചോദ്യം പലതും തുടർന്നു മികച്ച കുട്ടികൾക്ക് ഓരോ പൂക്കൾ സമ്മാനം നൽകി. ക്ലാസിൽ ഏറ്റവും കൂടുതൽ വികൃതി കാട്ടണതാര ? അപ്പോഴും ഒരാൾ ചാടിയെഴുന്നേറ്റു, മലയാളം പാട്ടുപാടാനറിയുന്നതാരാ? അപ്പോഴും ഒരാൾ ചാടിയെഴുന്നേറ്റു, ഓരോ തവണയും ചാടിയെഴുന്നേറ്റത് ഒന്നാം ക്ലാസ്കാരൻ ഏദൻ സുബീഷായിരുന്നു.
പിന്നീട് എം പി അവനെ വേദിയിലേക്ക് വിളിച്ചു നെഞ്ചോട് ചേർത്ത് ഉയർത്തി, അവനാകുന്ന വിധത്തിൽ ആ കയ്യിലിരുന്ന് മൈക്കിനു മുന്നിൽ ഒരു പാട്ടു പാടി നിറുത്താതെ കയ്യടി സദസിൽ നിന്നു. ഉയർന്നു . ഏദൻ സുബീഷ് താരമായി.സി പി എം കക്കുംതടം ബ്രാഞ്ച് സെക്രട്ടറി സുബീഷിന്റെ മകനാണ് ഏദൻ സുബീഷ്.