
അഞ്ചു വയസിനുമുമ്ബ് എടുത്ത ആധാറിലെ വിവരങ്ങള്‍ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.ഇതുസംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി.ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്ബോള്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ വിവരങ്ങള്‍ ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി ആധാർ കേന്ദ്രത്തിലോ അപ്ഡേറ്റ് ചെയ്യാമെന്ന് ഐടി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറില്‍ ചേരാൻ ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകള്‍ എന്നിവ നല്‍കണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ കണ്ണ്, വിരല്‍ എന്നിവയുടെ അടയാളങ്ങള്‍ ആധാർ എൻറോള്‍മെന്റില്‍ ശേഖരിക്കില്ല.
കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്ബോള്‍ അവരുടെ ആധാറില്‍ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസിനും ഏഴ് വയസ്സിനും ഇടയില്‍ ഇത് സൗജന്യമായി ചെയ്യാം. എന്നാല്‍ ഏഴ് വയസിന് ശേഷം, 100 രൂപ ഫീസ് നല്‍കണം. ഏഴ് വയസിന് ശേഷവും ആധാർ അപ്ഡേഷൻ പൂർത്തിയാക്കിയില്ലെങ്കില്‍ ആധാർ നമ്ബർ നിർജ്ജീവമാക്കും.