+

രവി തേജയുടെ പിതാവ് രാജഗോപാല്‍ രാജു അന്തരിച്ചു

തെലുങ്ക് സൂപ്പർതാരം രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാല്‍ രാജു (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ രവി തേജയുടെ വസതിയില്‍വെച്ചായിരുന്നു രാജഗോപാല്‍ രാജുവിന്റെ അന്ത്യം

തെലുങ്ക് സൂപ്പർതാരം രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാല്‍ രാജു (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ രവി തേജയുടെ വസതിയില്‍വെച്ചായിരുന്നു രാജഗോപാല്‍ രാജുവിന്റെ അന്ത്യം.രാജ്യ ലക്ഷ്മിയാണ് രാജഗോപാല്‍ രാജുവിന്റെ ഭാര്യ. മകന്‍ രവി തേജയുടെ താരപദവി ഉണ്ടായിരുന്നിട്ടും ഹൈദരാബാദില്‍ അദ്ദേഹവും ഭാര്യ രാജ്യ ലക്ഷ്മിയും ലളിതവും സമാധാനപരവുമായി ജീവിതം നയിച്ചു.  പൊതുരംഗത്ത് വളരെക്കുറച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ .രവി തേജയെക്കൂടാതെ മറ്റൊരു മകൻ കൂടിയുണ്ട് ഇദ്ദേഹത്തിന്.

മൂന്നാമത്തെ മകനായിരുന്ന ഭരത് രാജു 2017-ലുണ്ടായ കാറപകടത്തില്‍ മരിച്ചു.ഭൂപതിരാജു രവിശങ്കർ രാജു എന്നാണ് രവി തേജയുടെ യഥാർത്ഥ പേര്. 90-കളിലാണ് അദ്ദേഹം സിനിമയ്ക്കുവേണ്ടി രവി തേജ എന്ന പേര് സ്വീകരിച്ചത്. നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കിയ അദ്ദേഹം 2000ത്തിന്റെ തുടക്കത്തോടെയാണ് തിരക്കുള്ള നടനായത്. 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്റർ ബച്ചനാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

facebook twitter