+

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാം

ഇന്നത്തെ കാലത്ത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ചെയ്യുന്നതിലൂടെ, ആരോഗ്യ സംരക്ഷണ മേഖലയിൽ ഒരുപാട് തൊഴിലവസരങ്ങൾ ലഭ്യമാണ്. 

ഇന്നത്തെ കാലത്ത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ചെയ്യുന്നതിലൂടെ, ആരോഗ്യ സംരക്ഷണ മേഖലയിൽ ഒരുപാട് തൊഴിലവസരങ്ങൾ ലഭ്യമാണ്. ആശുപത്രിയുടെയും ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന ഒരു മേഖലയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍. ആശുപത്രിയുടെ സാമ്പത്തിക കാര്യങ്ങൾ, ജീവനക്കാരുടെ മാനേജ്മെന്റ്, രോഗികളുടെ പരിചരണം, നിയമപരമായ കാര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത-ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത-പ്ലസ്ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത-എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട് ടൈം ബാച്ചുകള്‍ ലഭ്യമാണ്. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരമുണ്ട്. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോണ്‍: 7994449314
facebook twitter