
പുതിയ ഫോണുമായി റിയൽമി എത്തുന്നു. ജൂലൈ 24 നായിരിക്കും ഇന്ത്യയിൽ റിയൽമി 15 പ്രോ 5G കമ്പനി അവതരിപ്പിക്കുക. നിരവധി എ ഐ ഫീച്ചറുകളുമായി എത്തുന്ന ഫോൺ മിഡ്‌റേഞ്ച് സെഗ്മെന്റിൽ കടുത്ത മത്സരം സൃഷ്ട്ടിക്കും. 144Hz റിഫ്രഷ് റേറ്റും 6,500 nits പീക്ക് ബ്രൈറ്റ്‌നസ് ലെവലുമുള്ള 4D കർവ്+ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് ഡിസ്‌പ്ലേക്ക് റിയൽമി ഒരുക്കിയിരിക്കുന്നത്.
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC യാണ് ഫോണിന് കരുത്ത് പകരുന്നത്. ദിവസേനയുള്ള ഉപയോഗത്തിന് പുറമെ സാധാരണഗതിയിലുള്ള ഗെയിമിങ്ങിനും ഇത് സഹായിക്കും. ഫോണിന് വെറും 7.69 എം എം കനം മാത്രമേ ഉള്ളൂ. എന്നാൽ വമ്പൻ ബാറ്ററിയാണ് ഫോണിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. 80W വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് 15 പ്രോയിൽ റിയൽമി നൽകിയിരിക്കുന്നത്.
ഒ ഐ എസ് പിന്തുണയുള്ള 50-മെഗാപിക്സൽ സോണി IMX896 പ്രൈമറി സെൻസറും 50 എംപി അൾട്രാ വൈഡും അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്. മുൻ ക്യാമറകളിലും പിൻ ക്യാമറകളിലും 60fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ ഫോൺ പിന്തുണയ്ക്കുമെന്നും കമ്പനി പറയുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് IP69 റേറ്റിംഗ് ഉണ്ടായിരിക്കും. ഫ്ലോയിംഗ് സിൽവർ, സിൽക്ക് പിങ്ക്, സിൽക്ക് പർപ്പിൾ, വെൽവെറ്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. ഫ്ലിപ്പ്കാർട്ട് വഴിയും റിയൽമി ഇന്ത്യ ഇ-സ്റ്റോർ വഴിയും വാങ്ങാനാകും. 30000 രൂപക്ക് താഴെയാണ് വില പ്രതീക്ഷിക്കുന്നത്