+

ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. മരുമകന്‍ സുനിലിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. മരുമകന്‍ സുനിലിനെ(38) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു സുനില്‍. ഭാര്യയുമായി പിരിയാന്‍ കാരണം ഉഷാമണിയാണെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ സുനില്‍, ഉഷാറാണിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ഇത് കയ്യാങ്കളിയിലേക്ക് മാറുകയും സ്ഥത്തുണ്ടായിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് ഇയാള്‍ ഉഷാമണിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഉഷാമണി മരിച്ചു. ഇതിന് പിന്നാലെ സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

facebook twitter