ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് ഓറഞ്ച്. വരണ്ട ചർമ്മം, ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ച് ഫേസ് പാക്കുകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ചർമ്മത്തിന് ഗുണകരമാകുന്ന നിരവധി ഘടകങ്ങൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിട്ടുണ്ട്.
തിളങ്ങുന്ന ചർമ്മം നേടാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണിത്.
ഒന്ന്
രണ്ട് സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും അൽപം അൽപം തെെരും യോജിപ്പിച്ച് മുഖത്തിടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ഈ പാക്ക് മുഖം സുന്ദരമാക്കുന്നു.
രണ്ട്
അൽപം ഓറഞ്ച് തൊലി പൊടിച്ചതും പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകുക. ചർമ്മസംരക്ഷണത്തിന് മികച്ചൊരു പാക്കാണിത്.
മൂന്ന്
കറ്റാർവാഴ ജെല്ലും ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും യോജിപ്പിച്ച് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇടാവുന്നതാണ്.