+

തലശേരിയിൽ വൻമയക്കുമരുന്ന് വേട്ട: രണ്ടു പേർ അറസ്റ്റിൽ

തലശേരി നഗരത്തിൽ വൻമയക്കുമരുന്ന് വേട്ട. എം.ഡി.എം എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഉൾപ്പെടെരണ്ടുപേർ അറസ്റ്റിൽ '.തലശേരിപഴയ ബസ് ബസ്റ്റാൻന്റിനു സമീപത്തെ ലോഡ്ജിൽ പൊലിസ് നടത്തിയ പരിശോധനയിൽ മാരക മയക്ക് മരുന്നായ  എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ടുപേരെയാണ് രഹസ്യവിവരമനുസരിച്ചു തലശേരി ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്.


തലശേരി : തലശേരി നഗരത്തിൽ വൻമയക്കുമരുന്ന് വേട്ട. എം.ഡി.എം എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഉൾപ്പെടെരണ്ടുപേർ അറസ്റ്റിൽ '.തലശേരിപഴയ ബസ് ബസ്റ്റാൻന്റിനു സമീപത്തെ ലോഡ്ജിൽ പൊലിസ് നടത്തിയ പരിശോധനയിൽ മാരക മയക്ക് മരുന്നായ  എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ടുപേരെയാണ് രഹസ്യവിവരമനുസരിച്ചു തലശേരി ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി സ്വദേശിയായ കെ.എം റിഷാദ്, തലശ്ശേരി  ടെമ്പിൾ ഗേറ്റ് സ്വദേശിയായ സി.പി. കെനദീം. എന്നിവരെ മാരക സിന്തറ്റിക്ക് ലഹരി വസ്തുക്കൾ സഹിതം പിടികൂടിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കുവാൻ വിസമ്മതിച്ചു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരിൽ നിന്നും 15.49 ഗ്രാം  എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. 

തലശേരി ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വിബിജു പ്രകാശിൻ്റെ നിർദ്ദേശപ്രകാരം എസ്ഐ പി.പിഷമീലിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായഷാഫത്ത് മുബാറക്ക്, എസ്.ഐ എസ്.രാജീവൻ, എസ്.സി.പി.ഒ പ്രവീഷ്, സി.പി.ഒ നസീൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending :
facebook twitter