രാഷ്ട്രപതിയെയും സി.സദാനന്ദൻ മാസ്റ്ററെയും അവഹേളിച്ചു കൊണ്ട് വാട്സ്ആപ്പ് പോസ്റ്റ് ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു

08:38 PM Jul 17, 2025 | Neha Nair

തലശേരി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്ററെയും അവഹേളിക്കുന്ന വിധത്തിൽ വാട്സ്ആപ്പിൽ പോസ്റ്റിട്ട യുവാവിനെതിരെ തലശേരി ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം മഞ്ഞോടി ബ്രാഞ്ച് സെക്രട്ടറിയും തലശേരി കുഞ്ഞാം പറമ്പ് സ്വദേശിയുമായ സുജിൻ കോട്ടായിക്കെതിരെയാണ് കേസെടുത്തത്.

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത രാഷ്ട്രപതിയെ നരഭോജിയെന്ന് വിശേഷിപ്പിച്ചായിരുന്നു ഇയാൾ അവഹേളിച്ചത്.സദാനന്ദൻ മാസ്റ്ററെയും കൊലപാതകിയായി ചിത്രീകരിച്ചുവെന്നാണ് പരാതി. ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Trending :