കണ്ണൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന വികെ അബ്ദുൽഖാദർ മൗലവിയുടെ പേരിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനവും മാണിയൂർ ഉസ്താദ് അനുസ്മരണവും കണ്ണൂർ ചേമ്പർ ഹാളിൽ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു . ദേശീയ ജനറൽ സെക്രട്ടറിപി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി അനുസ്മരണ പ്രഭാഷണവും പ്രൊഫസർ പിടി അബ്ദുൽ അസീസ് സ്മരണികപരിചയപ്പെടുത്തലും നടത്തി.
ജില്ലാ ഭാരവാഹികളായ കെ.ടി. സഹദുളള, മഹമൂദ് കടവത്തൂർ, അഡ്വ.കെ കെ.എ.ലത്തീഫ് , അഡ്വ. എസ് മുഹമ്മദ്, വി പി വമ്പൻ , കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ .വി.മുഹമ്മദലി ഹാജി ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, മഹമൂദ് അള്ളാoകുളം, അഡ്വ എംപി മുഹമ്മദലി ,ടി.പി. മുസ്തഫ,, എൻ കെ റഫീഖ് മാസ്റ്റർ , ബി കെ അഹമ്മദ്, കോർപറേഷൻ മേയർ മുസ്ലിഹ് മoത്തിൽ,അബ്ദുല്ല ഫൈസി മാണിയൂർ, റഹീസ മൗലവിഎന്നിവർ പ്രസംഗിച്ചു.