+

സ്വന്തം വീട്ടില്‍ വിളക്കുതെളിയിച്ച് എഴുത്തിനിരുത്തി കെടി ജലീല്‍, പോസ്റ്റിന് കീഴില്‍ അസഭ്യവുമായി മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമി അണികള്‍

സ്വന്തം വീടായ ഗസലില്‍ വിളക്കുതെളിയിച്ച് പരമ്പരാഗതമായ രീതിയില്‍ കുട്ടിയെ എഴുത്തിനിരുത്തിച്ച കെടി ജലീല്‍ എംഎല്‍എക്ക് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമി അനുകൂലികളുടെ തെറിവിളി.

കോഴിക്കോട്: സ്വന്തം വീടായ ഗസലില്‍ വിളക്കുതെളിയിച്ച് പരമ്പരാഗതമായ രീതിയില്‍ കുട്ടിയെ എഴുത്തിനിരുത്തിച്ച കെടി ജലീല്‍ എംഎല്‍എക്ക് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമി അനുകൂലികളുടെ തെറിവിളി.

കൊല്ലത്ത് താമസിക്കുന്നവര്‍ മകന് ആദ്യാക്ഷരം കുറിക്കാന്‍ കുടുംബ സമേതം വീട്ടില്‍ വന്നിരുന്നു എന്നും, മനുഷ്യര്‍ക്ക് സന്തോഷം ലഭിക്കുന്നതെന്തും ദൈവ ചൈതന്യം പ്രസരിപ്പിക്കുമെന്നും ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

''ഗസലി'ല്‍ സൂഫീ വചനങ്ങള്‍ അന്വര്‍ത്ഥമായി! 

ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിനിരുത്ത് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ അതൊരു മത ചടങ്ങാണെന്നാണ് പലരുടെയും ധാരണ. അങ്ങിനെയെങ്കില്‍ മതപുരോഹിതന്‍മാരാകുമല്ലോ പ്രസ്തുത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.  എല്ലാ ജാതി മത വിഭാഗങ്ങളില്‍ പെടുന്നവരെയും എഴുത്തിനിരുത്താന്‍ രക്ഷിതാക്കള്‍ സമീപിക്കുന്നത് അതൊരു മതാതീത ചടങ്ങായത് കൊണ്ടാണ്. 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മുപ്പതാം ഡിവിഷന്‍ കോഴിക്കോട് എന്ന സ്ഥലത്ത് താമസിക്കുന്ന ശ്യാം-ആര്‍ച്ച ദമ്പതികളുടെ മകന്‍  വൈദവിന് ആദ്യാക്ഷരം കുറിക്കാന്‍ കുടുംബ സമേതം ഇന്നലെ വീട്ടില്‍ വന്നിരുന്നു. അവരുടെ ആഗ്രഹ സാഫല്യത്തിന് വേദിയായത് 'ഗസലി'ന്റെ അകത്തളമാണ്. ആഹ്ലാദം അലതല്ലിയ നിമിഷങ്ങള്‍ക്ക് അവിടെ കൂടി നിന്നവര്‍ സാക്ഷിയായി. മനുഷ്യര്‍ക്ക് സന്തോഷം ലഭിക്കുന്നതെന്തും ദൈവ ചൈതന്യം പ്രസരിപ്പിക്കും. മനുഷ്യരുടെ പുഞ്ചിരി വിരുയുന്നേടത്തും മനസ്സിന്റെ സംതൃപ്തി കളിയാടുന്നേടത്തും മാലാഖമാരുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് സൂഫികള്‍ പറഞ്ഞത് എത്ര ശരിയാണ്!
 

facebook twitter