
കണ്ണൂർ: കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കോൺഗ്രസ് പുന:സ്ഥാപിച്ചു. ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം ചെയ്ത ഫലകം മാറ്റി ഇപ്പോഴത്തെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് സിവ്യൂ പാർക്കിലെ ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളും പ്രവർത്തകരും അടങ്ങുന്ന അൻപതോളം പേരെത്തിയാണ് പുന:സ്ഥാപിച്ചത്. മുൻ മേയർ ടി.ഒ.മോഹനൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ കോർപറേഷൻ ഡെപ്യുട്ടി മേയർ അഡ്വ പി. ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി.