+

മികച്ച ക്ഷീര സംഘങ്ങൾക്ക്‌ മിൽമ അവാർഡ്‌ നൽകുന്നു

കോഴിക്കോട്‌ മിൽമ  മലബാർ മേഖലാ യൂണിയന്റെ പരിധിയിലുള്ള  ആറ്‌ ജില്ലകളിൽ    മികച്ച നിലയിൽ   പ്രവർത്തിക്കുന്ന  ക്ഷീര സംഘങ്ങൾക്ക് അവാർഡ് നൽകുന്നു.   അഞ്ച് വിഭാഗങ്ങളിലായാണ്‌ സംഘങ്ങൾക്ക്‌  2024–--25 വർഷത്തിലെ അവാർഡ്‌ നൽകുക.മികച്ച ആനന്ദ് മാതൃകാക്ഷീര സംഘം,

കണ്ണൂർ :കോഴിക്കോട്‌ മിൽമ  മലബാർ മേഖലാ യൂണിയന്റെ പരിധിയിലുള്ള  ആറ്‌ ജില്ലകളിൽ    മികച്ച നിലയിൽ   പ്രവർത്തിക്കുന്ന  ക്ഷീര സംഘങ്ങൾക്ക് അവാർഡ് നൽകുന്നു.   അഞ്ച് വിഭാഗങ്ങളിലായാണ്‌ സംഘങ്ങൾക്ക്‌  2024–--25 വർഷത്തിലെ അവാർഡ്‌ നൽകുക.മികച്ച ആനന്ദ് മാതൃകാക്ഷീര സംഘം, മികച്ച ബിഎംസി സംഘം, ഗുണനിലവാരമുള്ള പാൽ നൽകിയ സംഘം,കൂടുതൽ ഉൽപന്ന വിപണനം നടത്തിയ 500 ലിറ്ററിന്‌ താഴെ പാൽ സംഭരിക്കുന്ന സംഘം, കൂടുതൽ ഉൽപന്ന വിപണനം നടത്തിയ 500 ലിറ്ററിന്‌  മുകളിൽ പാൽ സംഭരിക്കുന്ന സംഘം എന്നീ വിഭാഗങ്ങളിലാണ്‌ മേഖലാ, ജില്ലാതലങ്ങളിൽ അവാർഡ്‌ നൽകുന്നത്‌.

മേഖലാതലത്തിൽ 25,000 രൂപയും ജില്ലാതലത്തിൽ 10,000 രൂപയുമാണ്‌ അവാർഡ്‌ തുക.അഞ്ച് വർഷത്തിനുള്ളിൽ ഏതെങ്കിലും വിഭാഗത്തിൽ മേഖലാ യൂണിയൻ  അവാർഡ് നേടിയ സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. ജില്ലാതലത്തിലും ഈ നിബന്ധന ബാധകമാണ്‌. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഫോറം  ബന്ധപ്പെട്ട പി ആന്റ് ഐ ഓഫീസുകളിലും   യൂണിയൻ വെബ്സൈറ്റ്  www.malabarmila.com ലും  ലഭിക്കും.   അവാർഡ്‌ സംബന്ധിച്ച വിശദവിരങ്ങളും നിബന്ധനകളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. പി ആന്റ് ഐ ഓഫീസിൽ സംഘങ്ങൾ   അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയ്യതി  ആഗസ്‌ത്‌ അഞ്ചാണ്‌.

facebook twitter