+

അപകടങ്ങളെ തരണം ചെയ്യാൻ കണ്ണൂർ ജില്ലാ ആശുപത്രി നേഴ്സുമാർക്ക് ഫയർ ഫോഴ്സ് പരിശീലനം നൽകി

ജില്ലാ ആശുപത്രിയിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് ആശുപത്രിയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽ എടുക്കേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനും അപകട സമയത്ത് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനും പരിശീലന പരിപാടി സംഘടിപ്പിച്ചു.

കണ്ണൂർ:  ജില്ലാ ആശുപത്രിയിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് ആശുപത്രിയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽ എടുക്കേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനും അപകട സമയത്ത് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനും പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അരുൺ ഭാസ്കർ പരിശീലനത്തിന് നേതൃത്വം നൽകി. കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആശുപത്രി ലേ സെക്രട്ടറി ആൻഡ് ട്രഷറർ എംപി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് ശാന്ത പയ്യ അധ്യക്ഷത വഹിച്ചു. പിആർഒ വി.വൃന്ദ, നഴ്സിംഗ് സൂപ്രണ്ട് പി.തനൂജ എന്നിവർ സംസാരിച്ചു. പരിശീലനത്തിന്ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ഷീജ പീതംബരൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ സി.പ്രമോദ് കുമാർ, എസ്എൻഒ ബീന പുത്തൻപുര എന്നിവർ നേതൃത്വം നൽകി.

facebook twitter