കണ്ണൂർ ചെറുപുഴയിൽ ചന്ദന മോഷ്ടാവ് പിടിയിൽ..

11:33 PM Jul 21, 2025 | Desk Kerala

തളിപ്പറമ്പ്: ചന്ദനമോഷ്ടാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍ഗോഡ് നായന്‍മാര്‍മൂല പാങ്ങളം മീത്തലെ വീട്ടില്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഹാരിസ് (42) നെയാണ് തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്‌ററ് ഓഫീസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ഇയാള്‍ മുമ്പും ചന്ദനകേസില്‍ പ്രതിയായിട്ടുണ്ട്. കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടിയും പിടിച്ചെടുത്തു. ഹാരിസിനെ നാളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

തളിപ്പറമ്പ് റേഞ്ച് പരിധിയിലെ കരാമരംതട്ട് സെക്ഷന്‍ ചെറുപുഴ ബീറ്റിന്റെ അധികാര പരിധിയിലെ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തില്‍ വാര്‍ഡ് 4 ല്‍ കുറുക്കൂട്ടി എന്ന സ്ഥലത്ത് തമ്പാന്‍ എന്നയാളുടെ വീട്ടുപറമ്പില്‍ പച്ചയായി നിന്ന ചന്ദനമരം മുറിച്ചു കഷ്ണങ്ങളാക്കി ചെത്തി ഒരുക്കി സ്‌കൂട്ടറില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്.