+

ഇരിക്കൂർ സ്വദേശിക്കെതിരെ വ്യാജ പരാതി നൽകിയ താണ സ്വദേശിക്കെതിരെ പൊലിസ് കേസെടുത്തു

ഇരിക്കൂർ സ്വദേശി ക്കെതിരെ വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നൽകി ജയിലിൽ അടക്കാൻ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.

ഇരിക്കൂർ :ഇരിക്കൂർ സ്വദേശി ക്കെതിരെ വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നൽകി ജയിലിൽ അടക്കാൻ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.കണ്ണൂർ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത് വീട്ടിൽ മുർഫാദ് മുസ്തഫ മൂസയുടെ പേരിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.

2024 മെയ്-13 ന് ടൗൺ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയാക്കപ്പെട്ട ഇരിക്കൂർ കൊളപ്പ സ്വദേശിയായ ഷംസുദ്ദീൻ(45) പരാതിക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.520/2024 നമ്പറായി ടൗൺ പോലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് കേസ്.ഷംസുദ്ദീനെ അഞ്ചാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.

എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ മുർഫാദ് മുസ്തഫ മൂസ പോലീസിനെയും നിയമസംവിധാനത്തേയും മന:പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചതായും പരാതി വ്യാജമാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഷംസുദ്ദീൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽതകിയത്.തുടർനടപടി എന്ന നിലയിലാണ് പോലീസ് കേസെടുത്തത്.

facebook twitter