മട്ടന്നൂർ : കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിലായി.കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലാണ് 34 കുപ്പി മദ്യവുമായി പിടിയിലായത്. ഇയാൾമദ്യം കടത്താനുപോയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു .
മട്ടന്നൂർഎക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.