+

മൺസൂൺ ബംപർ അടിച്ചത് ഗംഗാധരൻ വിറ്റ ടിക്കറ്റിന് ; ഭാഗ്യവാനെ ഇനിയും കണ്ടെത്തിയില്ല

മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാംസമ്മാനം തളിപ്പറമ്പ്  കുറുമാത്തൂർ പൊക്കുണ്ടിലെ എ കെ ജി ലോട്ടറി സ്റ്റാൾ ഉടമ എ.കെ.ഗംഗാധരൻ വിറ്റടിക്കറ്റിന്(എം സി 678572)

തളിപ്പറമ്പ്: മൺസൂൺ ബമ്പർ 10 കോടിയുടെ ഒന്നാംസമ്മാനം തളിപ്പറമ്പ്  കുറുമാത്തൂർ പൊക്കുണ്ടിലെ എ കെ ജി ലോട്ടറി സ്റ്റാൾ ഉടമ എ.കെ.ഗംഗാധരൻ വിറ്റടിക്കറ്റിന്(എം സി 678572).തളിപ്പറമ്പിലെ ലോട്ടറി മൊത്ത വ്യാപാരിയായ പി.വി.രാജിവന്റെ തമ്പുരാൻ ലോട്ടറിഏജൻസിയിൽ നിന്നും  മൂന്ന്ദിവസം മുൻപ് എടുത്ത നാലുബുക്കിൽനിന്നും വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ചെങ്കൽ തൊഴിലാളിയായിരുന്ന ഗംഗാധരൻ തൊഴിലെടുക്കാൻ പറ്റാത്തതു കാരണം 4 വർഷത്തോളം  കാട്ട് വെട്ടി തെളിക്കുന്ന ജോലിയിലായിരുന്നു.
അതിനും സാധിക്കാതെ വന്നതോടെയാണ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്.ഇപ്പോൾ 14 വർഷത്തോളമായി ലോട്ടറി വിൽപ്പനടത്തുകയാണ്.
ഇതിന് മുൻപ് രണ്ട് തവണ   65 ലക്ഷവും, 75 ലക്ഷവും  ഒന്നാം സമ്മാനമായി ഗംഗാധരൻ വിറ്റടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.

കൂടാതെ. രണ്ടാം സമ്മാനമായ  2 ലക്ഷം രൂപയും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 6 തവണയും കൂടാതെ മറ്റനേകം ചെറു സമ്മാനങ്ങളും എ.കെ.ജി. ലോട്ടറി സ്റ്റാൾ വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.ലോട്ടറി സ്റ്റാളിൽ ഗംഗാധരനെ സഹായിക്കാൻ ഭാര്യ ചന്ദ്രികയും ഉണ്ടാകാറുണ്ട്.
ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുള്ള ഇവിടെ സമ്മാനമടിച്ചത് അവർക്കാണെന്നാണ് പ്രചാരണം.

facebook twitter