കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിന് സമീപം ദേശീയപാതയിൽ കൂറ്റൻ തേക്കുമരം മുറിഞ്ഞുവീണു. ഇതേ തുടർന്ന് കണ്ണൂർ - കാസർഗോഡ് ദേശീയപാതയിൽ ഗതാഗതം അൽപ്പ സമയം മുടങ്ങി.
വൈദ്യുതിലൈനിനു മുകളിലാണ് മരം വീണത്.വൈദ്യുതി തൂണുകളും ഒടിഞ്ഞിട്ടുണ്ട് . ശനിയാഴ്ച്ചരാവിലെ 8. 10 നാണ് സംഭവം. ഇതുവഴി ആ സമയം വാഹനങ്ങൾ കടന്നുപോകാത്തത് വൻ ദുരന്തമൊഴിവാക്കി. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് 9.15 ന് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Trending :