നാറാത്ത്: ചുഴലികാറ്റിൽ തെങ്ങ് വീണ് വീടുതകർന്നു.കായിച്ചിറ വാർഡിൽ മൊട്ടക്കൽ ആറ്റന്റെവിടെ സലാമിൻ്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടിന് മുകളിൽ തെങ്ങ് വീണത്.
അടുക്കള ഭാഗത്ത് തെങ്ങ് വീണ് ഓട് തകർന്നു . അടുക്കളയിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾ, വീട്ടു ഉപകരണങ്ങൾ എന്നിവയ്ക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.കണ്ണൂർജില്ലയിലെ കിഴക്കൻ മേഖലകളിൽ ഇന്ന് പുലർച്ചെ വീശിഅടിച്ച ചുഴലിക്കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതാണ് റിപ്പോർട്ടുകൾ.
Trending :