തോടിന് സമീപം കുഴഞ്ഞുവീണ് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരി മരിച്ചു

11:30 AM Jul 26, 2025 | AVANI MV

ചെറുപുഴ:യുവതി തോടിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് എളേരി മുടന്തേന്‍പാറയിലെ മാണിക്കന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ബിന്ദു(40) വാണ് മരിച്ചത്. 24 ന് വൈകുന്നേരം 5.30 ന് വീടിന് സമീപത്തെ തോട്ടില്‍ വെച്ച് അസ്വസ്ഥത തോന്നിയ ഇവരെ ഉടന്‍തന്നെ മാലോം വീ കെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്:സാജന്‍.മക്കള്‍: തീര്‍ത്ഥ, തൃഷ്ണ.