പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നുവീണു

04:00 PM Jul 26, 2025 | AVANI MV


കൊട്ടിയൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു. പാലുകാച്ചിയിലെ നമ്പി വളപ്പിൽ അംബികയുടെ വീടാണ് കനത്ത മഴയിൽ തകർന്നത്.

സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം.