കണ്ണൂർ :ക്രിമിനലുകളുടേയും കുറ്റവാളികളുടേയും സേവകരായി പിണറായിയും സർക്കാരും മാറിയിരിക്കുകയാണെന്ന് അഡ്വ. ബി.ആർ.എം ഷഫീർ ആരോപിച്ചു.മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിനു മുമ്പിൽ നടത്തിയ രൂക്ഷമായ വിലക്കയറ്റം, ആരോഗ്യ മേഖലയിലെ തകർച്ച, മയക്കു മരുന്നു മാഫിയയുടെ വിളയാട്ടം, വിദ്യാഭ്യാസ മേഖലയിലെ അനാസ്ഥ എന്നിവക്കെതിരെയുള്ള പ്രതിഷേധ ധർണ്ണ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.പിണറായി സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു കണ്ണൂർ സെൻട്രൽ ജയിലിൽ വൻ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും സുരക്ഷ ഒരുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി ജയിൽ വകുപ്പു ഭരിക്കുന്ന പിണറായിക്ക് പണിയില്ലാതായി. വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അതിരൂക്ഷമായ സാഹചര്യത്തിലാണ് എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്‌സ് ജംഗഷനിലൂടെ കലക്ട്രേറ്റിനു മുമ്പിൽ സമാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, സെക്രട്ടറിമാരായ ഇ പി ശ്യാമള , അത്തായി പത്മിനി, ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് ധനലക്ഷ്മി പി വി , കെ.പി വസന്ത, ഷർമ്മിള എ , ശ്രീജ ആരംഭൻ, പുഷ്പ തറമ്മൽ, ഉഷാകുമാരി കെ തുടങ്ങിയവർ സംസാരിച്ചു