പാനൂർ: ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.ചൊക്ലി നിടുമ്പ്രത്തെ സുഗേഹം വീട്ടില്‍ എം.കെ.റോഷിത്താ(44)ണ് മരിച്ചത്. 26 ന് രാത്രി എട്ടോടെയാണ് ഇയാള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.നിടുമ്പ്രത്തെ പരേതനായ കൂനേന്റെവിട കരായി ഗംഗാധരന്റെയും വസന്തയുടെയും മകനാണ്.സഹോദരങ്ങള്‍:റീഷ, റെനീഷ.