+

ഇനി നീന്തൽ അനായസം പഠിക്കാം: ചാൾസൻ സ്വിമ്മിങ് അക്കാദമി ജല സുരക്ഷാ യജ്ഞവാരാചരണം തുടങ്ങി

ലോക മുങ്ങി നിവാരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ് അക്കാദമി,ഏഴിമല എ.കെ.ജി സ്മാരക കലാ കായിക വേദിയുടെയും ആഭിമുഖ്യത്തിൽ ജല സുരക്ഷാ യജ്ഞം നടത്തി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ജലസുരക്ഷാ യജ്ഞം സെപ്തംബർ ആറു വരെ നീണ്ടും നിൽക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.


ഏഴിമല:ലോക മുങ്ങി നിവാരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ് അക്കാദമി,ഏഴിമല എ.കെ.ജി സ്മാരക കലാ കായിക വേദിയുടെയും ആഭിമുഖ്യത്തിൽ ജല സുരക്ഷാ യജ്ഞം നടത്തി. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ജലസുരക്ഷാ യജ്ഞം സെപ്തംബർ ആറു വരെ നീണ്ടും നിൽക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.

 നിരവധി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്ന മുങ്ങിമരണങ്ങൾ കുറയ്ക്കാൻ ജലസുരക്ഷാ ബോധവൽക്കരണവും നീന്തൽ പരിശീലനവും ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് ചാൾസൻ സ്വിമ്മിങ് അക്കാദമി നടത്തുന്ന ഈ പ്രവർത്തനങ്ങളെന്ന് പി.പി ദിവ്യ പറഞ്ഞു. ഈ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. ആദ്യ ദിനത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 85 പേർ ജലസുരക്ഷ ബോധവൽക്കരണത്തിലും നീന്തൽ പരിശീലനത്തിലും പങ്കെടുത്തു. 

ലോക റെക്കാർഡ് ജേതാവും അന്താരാഷ്ട്ര നീന്തൽ പരിശീലകനുമായ ഡോ. ചാൾസൺ ഏഴിമല ലൈഫ് ഗാർഡ് വില്യം ചാൾസൺ നീന്തൽ പരിശീലക ജാസ്മിൻ ചാൾസൺ, ഡോ. മിഥുൻ, ഫയർ ഓഫിസർ മനോജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എ കെ.ജി സ്മാരക കലാ കായികവേദി സെക്രട്ടറി ജാക്സൺ ഏഴിമല, കണ്ണൂർ ഫയർ ഓഫീസർ പി.വി പവിത്രൻ നിഖിലേഷ് ജോസഫ്, സതീഷ് എന്നിവർ സംസാരിച്ചു.

facebook twitter