കണ്ണൂർ : മുപ്പത്തിരണ്ടാമത് എഡിഷൻ എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് 31 ന് മാട്ടൂലിൽ തുടക്കമാവും. ഓഗസ്റ്റ് മൂന്നുവരെ 13 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കും. വിവിധ സെഷനുകളിലായി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നൂറിലേറെ അതിഥികൾ സാഹിത്യോത്സവത്തിൽ പങ്കുചേരും 31ന് മൂന്നുമണിക്ക് സാംസ്കാരിക സഞ്ചാരം നടക്കും.
വിവിധ കേന്ദ്രങ്ങളിൽ മഖാം സിയാറത്തുകൾ നടക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുറഹ്മാൻ ബാഖവിയുടെ നേതൃത്വത്തിൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ തങ്ങൾ മഖാം സിയാറത്തോടെ കൂടി പരിപാടികൾക്ക് തുടക്കമാകും. 5 30ന് സാഹിത്യോത്സവ് ഇവൻറ് ക്രൂ ചെയർമാൻ മുഹിയുദ്ദീൻ സഖാഫി മാട്ടൂൽ നഗരിയിൽ പതാക ഉയർത്തും. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പ്രകീർത്തന സംഗമത്തിന് അബ്ദുസമദ് അമാനി പട്ടുവം നേതൃത്വം നൽകും .
ശനിയാഴ്ച നാലുമണിക്ക് സാഹിത്യോത്സവ് എഴുത്തുകാരൻ ഡോക്ടർ ടി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് കേരള സെക്രട്ടറി പി ജാബിർ നെരോത്ത് സന്ദേശ പ്രഭാഷണം നടത്തും. ഓഗസ്റ്റ് മൂന്നിന് സമാപന സംഗമം പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് സാലിം ഫിനാൻസ് സെക്രട്ടറി റസീൻ അബ്ദുല്ല സെക്രട്ടറിമാരായ മുനീർ ഇർഫാനി ഡോക്ടർ അബ്ദുള്ള, എന്നിവർ പങ്കെടുത്തു