+

പി വി കെ കടമ്പേരി മാസ്റ്റർ അവാർഡ് പ്രഖ്യാപിച്ചു....

ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന പി വി കെ കടമ്പേരിയുടെ നാമധേയത്തിൽ ബാലസംഘം സംസ്ഥാന കമ്മിറ്റിയും കടമ്പേരി സ്മാരക ട്രസ്റ്റും ചേർന്ന്

തിരുവനന്തപുരം : ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന പി വി കെ കടമ്പേരിയുടെ നാമധേയത്തിൽ ബാലസംഘം സംസ്ഥാന കമ്മിറ്റിയും കടമ്പേരി സ്മാരക ട്രസ്റ്റും ചേർന്ന് നൽകിവരുന്ന കുട്ടികളുടെ രംഗത്തെ പ്രതിഭകൾക്കുള്ള 2025 വർഷത്തെ പുരസ്‌കാരം തൃശ്ശൂരിലെ ഹെവേന ബിനുവിനും, കടമ്പേരി മാസ്റ്റർ പ്രത്യേക പുരസ്‌കാരം  കണ്ണൂരിലെ വചസ്സ് രതീഷിനും.

മൂലം തിരുനാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ  ഹെവേന  കേരള സർക്കാരിന്റെ കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടി പ്രബന്ധ സമാഹാരത്തിൽ തൃശ്ശൂർ ജില്ലയിലെ മായന്നൂർ ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ മലിനീകരണത്തെക്കുറിച്ച് എഴുതുകയും ജനശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യയുടെ തന്നെ അഭിമാന നേട്ടമായ  PCR Watt Watch എന്ന ഇലക്ട്രിസിറ്റി കോൺസെപ്ഷൻ മെഷറിംഗ് മെഷീൻ സുഹൃത്തിനൊപ്പം കണ്ടുപിടിക്കുകയും നാഷണൽ ലെവൽ രണ്ടാം സ്ഥാനം നേടുകയും അന്താരാഷ്ട്ര തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുയും ചെയ്തു. കുട്ടികൾ നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യ ഇന്റർനെറ്റ് റേഡിയോ സംവിധാനം സാഹിതിവാണിയിലെ റേഡിയോ ജോക്കിയായും റേഡിയോ ചീഫ് ഡയറക്ടറായും  പ്രവർത്തിക്കുന്നുണ്ട് ഈ എട്ടാം ക്ലാസുകാരി.അരങ്ങ്,പഹൽഗാം, അക്ഷരങ്ങൾ, കാഴ്ച, പട്ടിണി തുടങ്ങി  നിരവധി കവിതകളുടെ രചയിതാവ് കൂടിയാണ് ഈ കൊച്ചു മിടുക്കി.

സംസ്ഥാന സർക്കാരിന്റെ കീഴിൽ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സർഗാത്മക ബാലൻ പുരസ്കാര ജേതാവായ വചസ്സ് രതീഷ് നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ചിത്രരചന മത്സരത്തിൽ (യെല്ലോ ഗ്രൂപ്പ് )ഒന്നാം സ്ഥാനം  കരസ്ഥമാക്കിയിട്ടുണ്ട്. 

രണ്ടു പേരും സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാക്കളാണ്.  ചിത്രന്‍ കുഞ്ഞിമംഗലം രൂപകല്‍പ്പന ചെയ്ത ശിലപ്പവും പതിനായിരം രൂപയും പ്രശംസാപത്രവും ആഗസ്ത് 3ന് ബക്കളത്ത് നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും

facebook twitter