വിദ്യാരംഗത്തിൽ മിന്നി :വെള്ളൂരില്ലം എൽ പി സ്കൂളിന് ഒന്നാം സ്ഥാനം

11:45 AM Aug 01, 2025 | AVANI MV

ചാല :കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് ചാല വെള്ളൂരിലും എൽ പി സ്കൂൾ  ഈ വർഷവും ഒന്നാം സ്ഥാനം നേടി.

കണ്ണൂർ കോർപ്പറേഷൻ മേയർ  മുസ്ലിഹ് മഠത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സ്  സജിത നീട്ടൂരും സ്കൂൾ ലീഡർ നന്ദിതയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ  കെ. സുരേഷ് അധ്യക്ഷനായി. എഇഒ ഇബ്രാഹിം, സ്കൂൾ മാനേജർ ഫാദർ,ഉപജില്ലാ കോർഡിനേറ്റർ വിജയശ്രീ എന്നിവർ സംസാരിച്ചു.