തലശേരി - തൊട്ടിൽപാലം റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

02:40 PM Aug 01, 2025 | AVANI MV

കണ്ണൂർ: തലശേരി_ തൊട്ടിൽപാലം റൂട്ടിൽ ബസ് തൊഴിലാളികൾ നടത്തിവന്നിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂനിയൻ, ബസ് ഉടമകൾ എന്നിവർ തലശേരി എസ്.പിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ബസ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. കണ്ടക്ടറെ ആക്രമിച്ച കേസിലെ ഏഴു പ്രതികളെയും ഉടൻ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു. 

തലശേരി - തൊട്ടിൽപാലം റൂട്ടിൽ തുടങ്ങിയ ബസ് പണിമുടക്ക് മറ്റു പ്രദേശങ്ങളിലും വ്യാപിച്ചിരുന്നു. തലശേരി - ഇരിട്ടി റൂട്ടിലും ഇന്ന് രാവിലെ തൊഴിലാളികൾ പണിമുടക്കിയതു കാരണം യാത്രക്കാർ വലഞ്ഞു.