+

മുഖം തിളങ്ങാന്‍ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.


കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. കടലമാവ്- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

2. കടലമാവ്- തേന്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു നുള്ള് പാല്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

3. കടലമാവ്- കോഫി- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ കോഫി പൊടി, രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

4. കടലമാവ്- തക്കാളി- തൈര്

ഒരു ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

5. കടലമാവ്- കറ്റാര്‍വാഴ ജെല്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം.  10 മിനിറ്റിന് ശേഷം കഴുകി കളയാം

facebook twitter