
പത്തനംതിട്ട: ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസില്‍ കവര്‍ സീല്‍ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്.
ബോംബ് സ്‌ക്വാഡും അടൂര്‍ പൊലീസും നടത്തിയ പരിശോധനയില്‍ പാഴ്‌സലില്‍ എയര്‍ ഗണ്ണിലെ പെല്ലറ്റ് ആണെന്ന് കണ്ടെത്തി. ഗുജറാത്തില്‍ നിന്നും സ്വകാര്യ കൊറിയര്‍ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ആണ് പൊട്ടിത്തെറിച്ചത്. വിപിന്‍ എസ് നായര്‍ എന്ന ആളുടെ പേരിലാണ് പാഴ്‌സല്‍ അയച്ചത്. സൈന്യത്തില്‍ ജോലിചെയ്യുന്ന ആളാണ് വിപിന്‍ എസ് നായര്‍ എന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയില്‍ അപകടം ഇല്ല.