കണ്ണൂർ: സ്പോർട്ട് സ്കളരിപ്പയറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ -സംസ്ഥാന ചാപ്യൻഷിപ്പിലെ ജേതാക്കൾക്ക് അനുമോദനവും മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ക്ക് ഉപഹാര വിതരണവും നടന്നു. കാടാച്ചിറകോട്ടൂർ ജ്യോതിസ് കളരിയിൽ നടന്ന പരിപാടി മുൻ മന്ത്രി ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു.
കളരി കേരളത്തിൻ്റെ പാരമ്പര്യ ആയോധനകലയാണെന്നും പുതു തലമുറയിൽ അതു പ്രചരിപ്പിക്കാൻസ് പോർട്സ് കൗൺസിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ജീവിത ശൈലി രോഗങ്ങൾ വരുന്നത് അധ്വാനമില്ലാത്തതുകൊണ്ടാണ്. പണ്ടൊക്കെ സ്ത്രീകൾ വീട്ടു പണിയെടുത്തിരുന്നു. കുട്ടികൾ സ്കൂളിലേക്ക് നടന്നു കൊണ്ടാണ് പോയിരുന്നത്. എന്നാൽ ഇന്ന് അത്തരം സാഹചര്യങ്ങൾ മാറി കഴിഞ്ഞു. കളരിയെന്നത് വെറും കായിക അഭ്യാസം മാത്രമല്ല വടക്കെമലബാറിൻ്റെ പാരമ്പര്യം കൂടിയാണത്. കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനൊക്കെ ഇവിടെ ജീവിച്ചിരുന്നതിൻ്റെ തെളിവുകളുണ്ട്.
സ്ത്രീകൾക്ക് നല്ലൊരു പ്രതിരോധമായും കളരിയെ സ്വീകരിക്കാം. കളരിയെ പുതു തലമുറയിലേക്ക് എത്തിക്കാൻ കളരി സംഘങ്ങളും ജില്ലാ സ്പോർട്സ് കൗൺസിലും പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. സ്പോർട്സ് കളരിപയറ്റ് അസോ. ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി. സ്പോർട്സ് കൗൺസിൽജില്ലാ പ്രസിഡൻ്റ് കെ.കെ. പവിത്രൻ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം കെ.വി ബിജു, എടക്കാട് ബ്ളോക്ക് പഞ്ചായത്തംഗം കെ.വിജയരാജൻ, കടമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഷൂദ് ചാത്തോത്ത് പ്രശാന്ത് അഗസ്ത്യ എന്നിവർ സംസാരിച്ചു. പ്രദീപൻ തൈക്കണ്ടി സ്വാഗതവും പ്രസാദ് ഗുരുക്കൾ നന്ദിയും പറഞ്ഞു.