
പയ്യന്നൂർ : മലയാള ഗാനരംഗത്ത് മായാമയൂരമായി പീലിനീർത്തി നിൽക്കുന്ന പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ .മലയാള സിനിമക്ക് മണ്ണിൻ്റെ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗാന രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചനക്ക് പുറമേ സംഗീത സംവിധാനത്തിലും അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മികച്ച കർണാടക സംഗീതജ്ഞൻ കൂടിയായ അദ്ദേഹം നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയായകൈതപ്രം ഇന്ന് 75 വയസ്സിലേക്ക് കടക്കുമ്പോഴും ഇനിയും അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നും മനുഷ്യ മനസിനെ ആർദ്രമാക്കുന്ന ഒരു പാട് ഗാനങ്ങൾ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള സംഗീത ആസ്വാദകർ. പക്ഷാഘാതം വന്നതിൻ്റെ ശാരീരിക അവശതകളുണ്ടെങ്കിലും കലാ.സാംസ്കാരിക പരിപാടികളിൽ ഇന്നും സജീവമാണ് കൈതപ്രം