
കോഴിക്കോട് : ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍. കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നല്‍കുക. വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളില് ഇപ്പോള്‍ ലഭ്യമാണെന്നും വെളിച്ചെണ്ണ ഉടനെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.രണ്ട് ഘട്ടമായിട്ടായിരുക്കും വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപക്ക് സപ്ലൈകോയിലുടെ ലഭിക്കും. ഇതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.