+

തളിപ്പറമ്പിൽ കലാ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പിവികെ കടമ്പേരിയുടെ 11ാം ചരമ വാർഷികം ആചരിച്ചു

ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പിവികെ കടമ്പേരിയുടെ 11ാം ചരമ വാർഷികം ആചരിച്ചു.

ബക്കളം :ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പിവികെ കടമ്പേരിയുടെ 11ാം ചരമ വാർഷികം ആചരിച്ചു. ബക്കളം എകെജി മന്ദിരത്തിൽ എസ്​എഫ്​ഐ സംസ്ഥാന പ്രസിഡന്റ്​ എം ശിവപ്രസാദ്​ ഉദ്​ഘാടനം ചെയ്​തു. ബാലസംഘം സംസ്ഥാന പ്രസിഡന്റ്​ പ്രവിഷ പ്രമോദ്​ അധ്യക്ഷയായി. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പിവികെ കടമ്പേരി സ്‌മാരക ട്രസ്‌റ്റും ഏർപ്പെടുത്തിയ പിവികെ കടമ്പേരി സ്മാരക പുരസ്കാരം തൃശൂരിലെ ഹെവേന ബിനുവിനും കടമ്പേരി മാസ്​റ്റർ പ്രത്യേക പുരസ്​കാരം കണ്ണൂരിലെ വചസ്സ് രതീഷിനും സമ്മാനിച്ചു.

ശ്രീമൂലംതിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്​. കുട്ടികൾ നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യഇന്റർനെറ്റ് റേഡിയോ സംവിധാനം സാഹിതി വാണിയിലെ റേഡിയോ ജോക്കിയായും റേഡിയോ ചീഫ് ഡയറക്ടറായും പ്രവർത്തിക്കുന്നു  ഈ എട്ടാം ക്ലാസുകാരി. അരങ്ങ്,പഹൽഗാം, അക്ഷരങ്ങൾ, കാഴ്ച, പട്ടിണി തുടങ്ങി നിരവധി കവിതകളുടെ രചയിതാവ് കൂടിയാണ്.സംസ്ഥാന സർക്കാരിന്റെ കീഴിൽ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സർഗാത്മക ബാലൻ പുരസ്കാര ജേതാവായ വചസ്സ് രതീഷ് നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

The 11th death anniversary of cultural activist and writer PVK Kadamperi was observed in Taliparambil.

 ഇരുവരും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്കാര ജേതാക്കളാണ്. ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്‌ത ഫലകവും 10,001 രൂപയും നൽകി. പിവികെ കടമ്പേരിയുടെ സ്‌മരണക്ക്‌ ജില്ലാ ലൈബ്രറി കൗൺസിലും കടമ്പേരി സിആർസി ഗ്രന്ഥാലയവും ഏർപ്പെടുത്തിയ പിവികെ കടമ്പേരി പുരസ്‌കാരം മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം വേളം പൊതുജന വായനശാലക്ക്​ ശിൽപവും 10,000രൂപ മുഖവിലയുള്ള പുസ്‌തകങ്ങളും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ നൽകി. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പ്രശസ്തി പത്രവും വിതരണം ചെയ്‌തു. പിവികെ ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം സിപിഐ എം ബക്കളം ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ്​ വിതരണം ചെയ്‌തു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ്​ സന്ദീപ്​ അവാർഡ്​ ലഭിച്ചവരെ പരിചയപ്പെടുത്തി. മുൻസംസ്ഥാന കൺവീനർ ടി കെ നാരായണ ദാസ്, സിപിഐ എം ഏരിയാസെക്രട്ടറി കെ സന്തോഷ്, ജില്ലാ പ്രസിഡന്റ്‌ കെ സൂര്യ, ബാലസംഘം ജില്ലാ സെക്രട്ടറി എം വി ഗോകുൽ, കെ എം പ്രസീദ് എന്നിവർ സംസാരിച്ചു.ചെയർമാൻ സി അശോക് കുമാർ സ്വാഗതവും കെ ഷാജു നന്ദിയും പറഞ്ഞു. ബാലസംഘം, കടമ്പേരി സിആർസി, പിവികെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ്‌ അനുസ്മരണം നടത്തിയത്‌.

facebook twitter