പെരളശേരി: കണ്ണൂർ -കൂത്തുപറമ്പ റോഡിലെ പെരളശേരി കോട്ടത്ത് സ്വകാര്യ ബസും കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്കേറ്റു ഇ ടി യുടെ ആഘാതത്താൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്കും പാഞ്ഞുകയറി.
കാർ യാത്രക്കാരായ രണ്ടു പേർക്കും ബസ് ഗുഡ്സ് ഓട്ടോഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.
Trending :