അഞ്ച് സീറ്റുകളിൽ ഉജ്വല വിജയം ; കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ നിലനിർത്തി എസ്.എഫ് ഐ

10:59 PM Aug 06, 2025 |


കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ എസ്.എഫ്.ഐ നിലനിർത്തി. അഞ്ച്ജനറൽ സീറ്റുകളിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്.  നന്ദജ് ബാബുവാണ് യൂണിയൻ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ എം ദിൽജിത്ത്, വൈസ് ചെയർപേഴ്സൺ. ലേഡി അൽന വിനോദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് സീറ്റും എസ്എഫ്ഐക്ക് തന്നെയാണ് ലഭിച്ചത്. കാസർകോഡ് ജില്ലാ എക്സിക്യൂട്ടീവ് സീറ്റ് യു.ഡി. എസ്.എഫിന് ലഭിച്ചു. വയനാട് ജില്ലാ എക്സിക്യൂട്ടിവ് സീറ്റ് യു.ഡി. എസ്.എഫിന് ലഭിച്ചു. തെരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാലാ താവക്കര ആസ്ഥാനത്ത് വലിയ സംഘർഷമാണ് നടന്നത്. 

സംഘർഷത്തിൽ എസ്എഫ് ഐ – യു ഡിഎസ്എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. വിദ്യാർത്ഥി സംഘർഷം തടയാൻ പൊലിസ് നടത്തിയ ലാത്തിച്ചാർജ്ജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കും പരുക്കേറ്റു. രാവിലെ മുതൽ താവക്കര ക്യാംപസിൽ സംഘർഷം തുടങ്ങിയിരുന്നു.