+

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല; മുത്തച്ഛനെ കൊലപ്പെടുത്തി 12കാരൻ

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ 12കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പുരാനി ബസ്തിയിലെ വിരമിച്ച സൈനികനായ രാംപതി പാണ്ഡയാണ് കൊല്ലപ്പെട്ടത്.

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ 12കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പുരാനി ബസ്തിയിലെ വിരമിച്ച സൈനികനായ രാംപതി പാണ്ഡയാണ് കൊല്ലപ്പെട്ടത്.

രാംപതി പാണ്ഡയ്ക്കൊപ്പമായിരുന്നു 12കാരൻ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി ഇരുവരും തമ്മിൽ എപ്പോഴും വാക്കുതർക്കമുണ്ടാവാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം മുത്തച്ഛനോട് മൊബൈൽ ഫോൺ വാങ്ങാനായി ചെറുമകൻ പണം ആവശ്യപ്പെട്ടിരുന്നു.എന്നാൽ രാംപതി പണം നൽകാൻ വിസമ്മതിച്ചതോടെ 12കാരൻ ഇരുമ്പുവടി ഉപയോഗിച്ച് മുത്തച്ഛനെ ആക്രമിക്കുകയായിരുന്നു.


ചെറുമകനോടൊപ്പം സുഹൃത്തും ആക്രമണത്തിൽ പങ്കാളിയായതായാണ് പൊലീസ് വ്യക്തമാക്കുന്നത്. മുത്തച്ഛൻ രക്തം വാർന്ന് വീട്ടിൽ കിടക്കുന്നതാണ് താൻ കണ്ടതെന്നാണ് 12കാരൻ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.12കാരനെ കൂടാതെ 22കാരനായ സുഹൃത്തിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
 

facebook twitter